പ്രകൃതിക്ക് ഒരു മരം നൽകിക്കൊണ്ട് നമുക്ക് വരുംതലമുറയോടുള്ള കടമ നിർവ്വഹിക്കാം. വനമിത്ര സുനിൽ സുരേന്ദ്രന്റെ നേതൃത്വത്തിൽ പച്ചപ്പിന്റെ വിത്തുകൾ പാകുന്ന ഒരു കൊച്ചു കുടുംബമാണ് പൂമരതണൽ. സുനിലിന് കരുത്തായി ഭാര്യ സുഷിതയും, മക്കളായ അർജുൻ സുനിലും അഭിമന്യുവും, മരുമകൾ ആര്യ അശോകനും ഈ ഹരിതയാത്രയിൽ ഒപ്പമുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി ദക്ഷിണേന്ത്യയിലുടനീളം 85,000-ലധികം വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് ഞങ്ങൾ മുന്നേറുകയാണ്. ധീരജവാന്മാരുടെ സ്മരണയ്ക്കായുള്ള 'കാവൽ മരം', അക്ഷരമുറ്റങ്ങളിൽ തണലേകുന്ന 'അക്ഷരവൃക്ഷം', ആരോഗ്യപ്രവർത്തകർക്കായി 'ആതുര വൃക്ഷം', ഗുരുദേവ പാദങ്ങളിൽ സമർപ്പിക്കുന്ന 'ഗുരുവൃക്ഷം', ക്ഷേത്രമുറ്റങ്ങളിൽ കുളിരേകുന്ന 'പൂജയ്ക്കൊരു പൂജാ മരം', കാവുകൾ പുനർനിർമ്മിക്കുന്ന 'കാവൊരുക്കൽ', സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്കായുള്ള 'സുഗത സൂക്ഷ്മ വനം', പ്രൊഫ. എം.കെ സാനു മാഷിനോടുള്ള ആദരമായ 'സൂര്യ വനം', പറവകൾക്കായി 'തണ്ണീർകുടം', ഒപ്പം പ്രധാനമന്ത്രിയുടെ 'അമ്മയ്ക്കൊരു മരം' പദ്ധതിയും ഞങ്ങൾ നെഞ്ചേറ്റുന്നു.
മംഗല്യവൃക്ഷങ്ങളായും, നക്ഷത്രവൃക്ഷങ്ങളായും, വിരുന്നുവൃക്ഷങ്ങളായും ഞങ്ങൾ നൽകിയ തൈകൾ ഇന്ന് നാടിന് തണലേകുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചറിയാനും, 'പൂമരച്ചുവട്' മാസിക വായിക്കാനും, ഈ വലിയ കുടുംബത്തിന്റെ ഭാഗമാകാനും നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു.
ഇവിടെ ഓരോ മരവും ഓരോ പ്രാർത്ഥനയാണ്...
Click here to meet the team. ⬆️
Click here to browse our monthly magazine. ⬆️
"Let us fulfill our duty to future generations by gifting a tree to nature."
Poomarathanal is a dedicated family-led environmental initiative on a mission to restore our planet’s green cover. Under the visionary leadership of ‘Vanamithra’ awardee Sunil Surendran, we are sowing the seeds of a greener tomorrow. This humble journey is supported by the strength of a dedicated family: Sunil's wife Sushitha, sons Arjun Sunil and Abhimanyu, and daughter-in-law Arya Ashokan.
Over the past few years, Poomarathanal has successfully planted and distributed more than 85,000 saplings across South India. Our reforestation efforts are driven by unique, community-focused projects that blend nature conservation with social values:
Kaval Maram: Dedicated to the memory of our brave soldiers.
Akshara Vriksham: Providing shade and nature education in schools.
Aathura Vriksham: Honoring the tireless service of health workers.
Guru Vriksham: Commemorating the teachings of Sree Narayana Guru.
Sugatha Sookshma Vanam: A tribute to the legendary environmentalist Sugathakumari Teacher.
Surya Vanam: Honoring the literary contributions of Prof. M.K. Sanu.
Eco-Spiritual Projects: Including Poojakkoru Pooja Maram for temple grounds and Kavorukkal for the restoration of sacred groves.
National Initiatives: Supporting the Prime Minister’s ‘Ammaykkoru Maram’ campaign and providing bird conservation through Thanneerkudam (water pots for birds).
Our gifted saplings, including Mangalya Vriksham (Wedding Trees), Nakshatra Vriksham (Star Trees), and Virunnu Vriksham, now provide cooling shade across the landscape. We believe that environmental stewardship should be a part of every life celebration.
We invite you to join our extended family of nature lovers. Stay updated on our ecological impact by reading ‘Poomarachuvadu’, our official monthly magazine that chronicles our journey of service and sustainability.
At Poomarathanal, every tree is a prayer for the Earth’s healing.